കാമിഡറി പർവ്വതങ്ങളുടെ ചരിവിനെ ആലിംഗനം ചെയ്തു കിടക്കുന്ന വിശാലമായ സ്കോട്ടിഷ് പൈൻമരങ്ങളുടെ ഉദ്ദ്യാനവും, അതിനോട് ചേർന്നുള്ള അപ്പർ ലേയ്ക്കും, യൂറോപ്യൻ ലാർച്ച് മരങ്ങൾ കൊണ്ട് പകിട്ടാർന്ന ഗ്ലൻഡ്ലഫ് പാർക്കും, ആ ശീതകാലത്ത് , ഞങ്ങളുടെ പ്രണയം കൊണ്ട് നിറഞ്ഞു നിന്നിരുന്നു. ദൂരെ മാറി, സാലി ഗ്യാപ്പ് കൊറോണേഷൻ പ്ലാൻറേഷനിൽ തവിടും മഞ്ഞയും കറുപ്പും നിറങ്ങൾ ഇഴപാകിയ കുപ്പായം ധരിച്ച ജറി കമ്മിൻസ് പക്ഷികൾ അന്നു പാടിയ ഈണം എങ്ങനെ മറക്കും? സ്കോട്ടിഷ് മെർലിൻ കുരുവികളുടെ കുടിയേറ്റ സംസ്കാരവും കാറ്റിൽ ഇളകുന്ന പൈൻ മരങ്ങളിൽ അവയുടെ ചാഞ്ചാട്ടവും കണ്ടവർ എങ്ങനെ പ്രണയിക്കാതിരിക്കും? ഇന്നും അവിടം ഇങ്ങനെ തന്നെ ആയിരിക്കും അല്ലേ.....? മാറ്റം മനസുകൾക്കല്ലേ .....