ചെറിയ തിരിച്ചറിവുകൾ

ഞാനാദ്യമായി ഹൃദയത്തിന്റെ ചിഹ്നം സ്നേഹത്തിനുപയോഗിക്കാമെന്ന് അറിഞ്ഞത് നാലാം ക്ലാസ്സിൽ പഠിക്കുമ്പോഴാണ്. പച്ചില കൊണ്ട് സ്കൂൾ ഭിത്തിയിൽആവർത്തിച്ച് വരച്ച് അത് മനഃപാഠമാക്കി. ആ വർഷം തന്നെ മനസിലും വരക്കാൻ തുടങ്ങി. ഈ ചിഹ്നത്തോട് അന്ന് ഉണ്ടായ ആവേശം പിന്നീടൊരിക്കലും ജീവിതത്തിൽ ഉണ്ടായിട്ടില്ല. അനാട്ടമികളുടെ വ്യത്യസ്തതകൾ ശ്രദ്ധിച്ചു തുടങ്ങി. സ്കൂളിലേയ്ക്കുള്ള ദൂരം കൂടാൻ തുടങ്ങി. കണ്ണുകളുടെ കാന്തീകത ശക്തിപ്പെട്ടു. പിന്നെ എല്ലാം എല്ലാരും പറയാറുള്ള പോലെ തന്നെ
flame എഴുതി നോട്ടുബുക്ക് തീർന്നു. അതിലൂടെ സ്ഥാപിച്ച അവകാശവാദങ്ങൾ.പിന്നെ ചെമ്പകപ്പൂ. മഞ്ചാടിക്കുരു, മയിൽപ്പീലി, കാക്കപ്പൊന്ന്, സ്നേഹം പ്രകടിപ്പിക്കാനുള്ള നെട്ടോട്ടം. ഒൻപത് വയസ്സുകാരന്റെ പുതിയ തിരിച്ചറിവുകൾ പുതിയ ഭാവങ്ങൾ....... വീണ്ടും കിട്ടണമെന്ന് ആഗ്രഹിക്കുന്ന ആ കാലം മടങ്ങി വന്നിരുന്നെങ്കിൽ.