.......പിറ്റ്ലോക്റിയിലേ ആത്തോൾ റോഡിന് ഓരം പറ്റിയിരുന്ന വിക്ടോറിയ കഫേയിലേ ഇളം മഞ്ഞവെട്ടത്തിൽ ആ ചെറിയ മേശയുടെ വശങ്ങളിൽ ഞങ്ങൾ മുഖത്തോട് മുഖം നോക്കിയിരുന്നു. മഞ്ഞിൻ തട്ടമിടുന്ന ഏതോ ഏഷ്യൻ രാജ്യത്തിലെ സിംഗിൽ എസ്റ്റേറ്റ് കോഫീ പരമ്പരാഗത ഡ്രം റോസ്റ്റിൽ പാകപ്പെടുത്തി പ്രാചീന സുഗന്ധ കൂട്ടുകളിൽ മുക്കിയെടുത്ത ബ്രോഡിസ് കോഫീ ആസ്വാദ്യകരമായിരിക്കുമെന്ന് ചില നാളുകൾക്ക് മുമ്പ് മസ്സിൽബറോയിൽ വച്ച് ഇയാൻ ഹന്നാ പറഞ്ഞപ്പോൾ ഇത്രയും പ്രതീക്ഷിച്ചില്ല. ആ കപ്പുകൾ സാവധാനം സിപ്പു ചെയ്യുമ്പോഴും, പൗരാണിക ആവാസവ്യവസ്ഥ കൊണ്ട് പ്രസിദ്ധമായ അർക്കുഹർട്ട് കാസിലിന്റെ സുതാര്യതയിലെ തലേ രാത്രി മനസ്സിൽ തെളിഞ്ഞു നിന്നു. സ്കോട്ട്ലന്റിലെ പ്രസിദ്ധമായ ലോക്ക്നെസ്സ് ബീച്ചിലെ തണുത്ത കാറ്റ് അവളുടെ മുടിയിഴകളെ തലോടിപ്പോയപ്പോൾ ആ മുഖത്ത് കണ്ട ശാലീനതയോളം വരില്ല ഞാൻ കണ്ട സ്കോട്ട്ലന്റിന്റെ ഭംഗി .......ആകർക്ഷണവും.
ബ്രോഡിസ് കോഫീ
Subscribe to:
Comments (Atom)