തനിച്ചുള്ള യാത്രകൾ വിരസമാണ്. മുൻപും തനിച്ചു യാത്രകൾ ചെയ്തിട്ടുണ്ടെങ്കിലും ഇപ്പോൾ അത് വളരെ വേദനാജനകമായി തോന്നീ . ഡർനെസിലെ ലോൺലി ബീച്ചുകളിലൂടെ എത്രയോ തവണ തനിച്ച് യാത്ര ചെയ്തിരിക്കുന്നു. അന്ന് കടലും കരയും പരസ്പരം പുണരുന്ന യുവമിഥുനങ്ങളായേ തോന്നിയിരുന്നുള്ളു. എന്നാൽ ഇത്തവണ പരസ്പരം കടിച്ചുകീറാൻ നില്ക്കുന്ന ബദ്ധശത്രുക്കളേപ്പോലേ തോന്നീ . മനസിന്റെ അവസ്ഥകൾക്കനുസരിച്ച് സാഹചര്യങ്ങൾ, എന്തിന് ബന്ധങ്ങൾപ്പോലും വ്യത്യസ്ഥമായ് തോന്നാം. കടലെന്നെ കാമുകിയെ പുണരാൻ വെമ്പുന്ന സൂര്യന്റെ പതിഞ്ഞ രശ്മികളിൽ തട്ടി ബാൽക്കനെയ്ൽ ബേയിലെ സ്വർണ്ണമണൽത്തരികൾ ചിതറിച്ചിരിക്കുന്നു. സ്കോട്ട്ലന്റിന്റെ വടക്കുള്ള ഈ ബീച്ചിന്റെ ഓരം ചേർന്ന് വലിയ പുൽമൈതനങ്ങളാണ്, ലോകത്തിലെ തന്നെ ഇപ്രകാരമുള്ള ചുരുക്കം ബീച്ചുകളിലൊന്ന്. തിരകൾക്കപ്പുറം നൂണ്ടിറക്കുന്ന വരുണൻ, നാണം കൊണ്ട് കവിൾ ചുമന്ന കടൽ, അങ്ങനെ ചിന്തിക്കാനെ ഏകാന്തത മനസിനെ അനുവദിച്ചുളളു. അത് നോക്കി അല്പനേരം ഇരുന്നു. ചില സമയങ്ങളിൽ ഏകാന്തത മരണത്തേക്കാൾ ഭീതിജനകം ആണ് എന്ന് എനിക്ക് തോന്നി. ഫോട്ടോഗ്രഫേഴ്സിന്റെ പറുദീസ എന്നറിയപ്പെടുന്ന ബാൽക്കനെയ്ലിൽ തനിച്ചായിപ്പോയതിന്റെ നിരാശ അല്പമൊന്നുമല്ല !!! വിരളമായ് മാത്രം കരയിൽ വിശ്രമിക്കാറുള്ള സ്കോട്ടിഷ് സീഗൾ "കീറ്റിവെയ്ക്" അടുത്തുള്ള പാറ കെട്ടിൽ ഇരുന്ന് കൊക്കുരുമ്മി കളിക്കുന്നു: അവ വിരളമായ വിശ്രമത്തിന്റെ ഇടവേളകളിലേ നിമിഷങ്ങളിൽ ഒന്നുപോലും നഷ്ടമാകാതെ പരസ്പരം സ്നേഹിക്കുന്നു എന്ന് തോന്നിപ്പോയി. എന്റെ നോട്ടം അസഹ്യമായിട്ടായിരിക്കും അവ ദൂരേക്ക് ചിറകടിച്ചു പോയി. എന്റെ എകാന്തത എനിക്ക് മാത്രമല്ല പ്രകൃതിക്കും ശല്യമാകുന്നുണ്ടെന്ന് ഇന്നെനിക്ക് തോന്നുന്നു....... ഇനിയെത്ര നാൾ ഇങ്ങനെ തനിച്ച് യാത്ര ചെയ്യണം എന്നറിയില്ല. .......കഴിഞ്ഞ കുറേ ദിവസങ്ങൾ ജീവിതത്തിൽ നിന്ന് കൊഴിഞ്ഞ് പോകാതിരുന്നെങ്കിൽ...... !!!!
ഏകാന്തത.....
Subscribe to:
Comments (Atom)