ഓര്‍മ്മയില്‍ ഏകാന്തതയുടെ ഒരു വാടക വീട് എനിക്കും ഉണ്ട്.. ശബ്ദകോലാഹങ്ങളില്‍ നിന്ന് അകന്ന് ഏകാന്തതയുടെ മണമുള്ള തടവില്‍ കഴിയാന്‍ ആഗ്രഹിച്ചിരുന്ന നാളുകളില്‍.. അപ്പോഴൊക്കെ മുറിയല്‍ ഏകാന്തതയുടെ പക്ഷികള്‍ ചേക്കേറും, അവയുടെ ചിറകിലേറി പുസ്തകങ്ങളിലേക്ക് നടക്കും, വാക്കുകളില്‍ നിന്ന് വാക്കുകളിലേക്ക് ഒരു ഒഴുക്ക്..!! ചില സമയങ്ങളില്‍ പാട്ടുകളിലേക്ക് ആയിരിക്കും ആ യാത്ര. ഒന്നില്‍ നിന്ന് മറ്റൊന്നിലേക്ക്..! ശ്രവണസുന്ദരമായ സംഗീതങ്ങളില്‍ നിന്ന് ഉയര്‍ത്തെഴുനേല്‍ക്കുന്ന പ്രണയവും വിരഹവും ഉന്മാദവും ചേര്‍ന്ന് മുറിയുടെ ഏകാന്തനേരങ്ങളെയാകെ മാറ്റി മറിക്കും... ഒരുപക്ഷെ ഒറ്റക്കിരിക്കുന്നവരുടെ മുറിയിലാകെ ഇറങ്ങി പോയവരുടെ ഗന്ധമാവം ഉണ്ടാവുക,, എന്നിരുന്നാലും ഏകാകികളുടെ ഇരുട്ട് അവസാന വാക്കല്ല,, അവിടെ കനം കെട്ടിയ ഇരുട്ടിനെ മുറിച്ച് ഏകാകിയായ മറ്റൊരു അമ്പിളി വരുന്നുണ്ട്...
മനസ്സ് അസ്വസ്ഥമാകുമ്പോള്‍ ഏകാന്തതയുടെ കൂട് തേടി പോകുക സ്വാഭാവികമാണ്. ഒരു പാട്ടിന്റെ ഈണവും കടലിന്റെ സംഗീതവും അറിയാത്ത വഴികളിലൂടെ കൂട്ടില്ലാത്ത യാത്രകളും ആ സങ്കടത്തിന്റെ പാരമ്യത്തിലേക്ക് കൂട്ടിക്കൊണ്ടു പോകും. പിന്നെ പതിയെ പടിയിറങ്ങി ആ ലോകത്ത് നിന്നും നമ്മുടെ ജീവിതത്തിന്റെ പങ്കപ്പാടുകളിലേക്ക് തിരിച്ചുവരാം അതൊരു ഒളിചോട്ടമല്ല. വീണ്ടും ജീവിക്കാന്‍ പ്രേരിപ്പിക്കുന്ന എന്തൊക്കെയോ അതിലുണ്ട്......