The Death of a Golden star

കാതും അധരവും ഹൃദയമറിയാതൊരു നിശ്ചയരേഖയുണ്ടാക്കിയ അന്നുമുതൽ അവരുടെ ചോദ്യങ്ങളും ഉത്തരങ്ങളും യാന്ത്രികമായ് മാറി, പിന്നെ ബന്ധം സ്നേഹത്തിന്റെ അച്ചുതണ്ടിൽ നിന്നും എങ്ങോട്ടോ തെന്നി നീങ്ങി. കരുതലും, ആത്മാർത്ഥതയും, പരസ്പരമുണ്ടായിരുന്ന തിരിച്ചറിവുകളും എവിടെയോ വലിച്ചെറിഞ്ഞു കളഞ്ഞു. കത്തിയലിഞ്ഞില്ലാതാകാൻ ഒരു സുവർണ്ണനക്ഷത്രം കൂടെ ആകാശത്തിൽ കത്തി വിറച്ചുകൊണ്ട്  അലറിക്കരയുന്നു, അതിന്റെ ചുടലപ്പറമ്പിൽ വെന്തുനീറുന്നു, പ്രേതൻമാരുടെ കൂടരത്തിൽ ചേരുവോളം.