ഇടനെഞ്ചിലൊരിടി മഴപോലെ

മനഃപൂർവ്വമൊന്നു മാറിനിന്നു പരീക്ഷിച്ചപ്പോളുമവൾക്ക്
നഷ്ടമായത് അവളെതന്നെയാണെന്ന്
മനസിലാക്കാൻ അവളെടുത്ത സമയം
ഇടക്കുനിന്നവൻ മായ്ച്ചു കളഞ്ഞ നീണ്ട
സംഭാഷണത്തിന്റെ പൂർണതയില്ലായ്മ
പോലങ്ങനെ നീറുന്നു നെഞ്ചിൽ...

മനപ്പൂർവ്വമെങ്കിലും മനസിലായില്ലൊന്നും
എന്നു നടിക്കുവാൻ പഠിച്ചവൾ
ഒരിക്കലെങ്കിലും നടന്നതെന്തെന്നവന് പറയുവാനുള്ളത്
കേൾക്കാൻ സ്വയം ധൈര്യം പകർന്നവൾ കാതോർക്കവേ.

മനസ്സ് നിറച്ചവൾ ചേർത്തുപിടിച്ചൊരീ ജീവിതമിന്നൊരാ
മഴതുള്ളിപോൽ തുളുമ്പുന്നവൾതൻ
കൈകളിൽ നിന്നാർത്തലച്ചു പെയ്തിളിച്ചു
കാണിച്ചൊരാ പേമാരിപോൽ...