പഴഞ്ചൻ

പുതിയ വീട് പണിയാൻ ആഗ്രഹിച്ചപ്പോൾ ഭാര്യയ്ക്ക് ഒരു നിർബന്ധം മാത്രമേ ഉണ്ടയിരുന്നൊള്ളു: പുതിയ വീട്ടിലേയ്ക്ക് തറവാട്ടിലെ പഴയ സാധനങ്ങൾ ഒന്നും കൊണ്ട് വരരുത്. താമസം തുടങ്ങിയ അന്ന് രാത്രി തറവാട്ടിൽ നിന്നും അച്ഛനെ കൊണ്ടുവരാൻ കാർ സ്റ്റാർട്ടാക്കിയപ്പോൾ, ഭാര്യ തന്റെ പഴയ കണ്ടീഷൻ ഭർത്താവിനെ ഒന്നുകൂടി ഓർമ്മിപ്പിച്ചു. കാർ പൂട്ടി അകത്തോട്ട് കയറുമ്പോൾ മകൻ  വരാന്തയിൽ  ഇരുന്ന് തന്റെ കളർ പുസ്തകത്തിൽ തനിക്ക് ഇഷ്ടമുള്ള മറ്റൊരു വീടിന്റെ പടം വരയ്ക്കുകയായിരുന്നു.വലുതാകുമ്പോൾ അവന് പണിയാൻ.....

സുരക്ഷിതത്വം

പരിമിതികളിലും
തന്റെ നെഞ്ചോട്
ചേർത്തുപിടിച്ച
ആ കരമായിരുന്നു
അവൾ അനുഭവിച്ച
ഏറ്റവും വലിയ സുരക്ഷിതത്വം