വട്ട്

അദൃശ്യനായ ആരോ ഒരാൾ അയാളേ പിൻതുടരുന്നുണ്ടെന്ന്  തോന്നിത്തുടങ്ങിയിട്ട് കുറേക്കാലമായി.  ദിവസം കഴിയുന്തോറും ആ സംശയം ബലപ്പെട്ടു വന്നു. എന്നാൽ ആരാണെന്ന് കണ്ടു പിടിക്കാൻ കഴിയുന്നില്ല. ഇടക്കിടെ അയാൾ തിരിഞ്ഞു നോക്കുന്നതും ആരെയൊ തിരയുന്നതും മറ്റുള്ളവർ ശ്രദ്ധിച്ചു തുടങ്ങി. മനസ്സിലെ ഈ ചിന്ത കാരണം അയാൾക്ക് ഒന്നിലും മനസ്സ് കേന്ദ്രീകരിക്കാൻ കഴിയുന്നില്ല. ഊണിലും ഉറക്കത്തിലും അതിനേക്കുറിച്ച് ചിന്തിച്ചു തല പുകച്ചുകൊണ്ടിരുന്നു. അവസാനം ആ രഹസ്യം അവന് മനസ്സിലായി, അല്ല ആരോ അവന് പറഞ്ഞുകൊടുത്തു. എന്താണന്നല്ലേ? അവന് വട്ടാണെന്ന്. അതോടെ അവന് ആ ചിന്ത മാറിത്തുടങ്ങി, അവസാനം അവന് വട്ട് മാറി. ഇപ്പോൾ ആ രഹസ്യം പറഞ്ഞു കൊടുത്തവന് വട്ടാണ് പോലും, . എന്താലേ!! ഇത് വായിക്കുന്നവർക്ക് !!!!!, കാരണം എഴുതിയ ആൾക്ക് വട്ടാണ്......മുഴുവട്ട്