നമുക്കിടയിലാകാശത്തോളം
അന്തരമുണ്ടല്ലേ?
പരസ്പരം എത്തിപ്പിടിക്കാൻ
കഴിയാത്തത്ര നീളത്തിൽ?
എന്നിട്ടും..!
കോടാനുകോടിനക്ഷത്രങ്ങളായ്
നിന്നെ പൊതിയുന്നത്
എന്റെ ഓരോ നിശ്വാസത്തിലും നിന്നിലെന്നെ
അറിയിയുന്ന പ്രണയമാണ്.
അതിൽ...!
എന്റെ ശബ്ദം
നിന്നെ ഇറുകെ പുണരുന്നതായി
നിനക്കു തോന്നുന്ന ഓരോ നിമിഷവും
നിന്നടുത്തുണ്ടാവാനാശിച്ചു ഞാൻ.
എന്നാൽ...!
ഇതൊന്നുമില്ലെങ്കിലും
നിന്നെയെന്നിലേക്ക്
വലിച്ചടുപ്പിക്കുന്നതാണെനിക്ക്
നിന്നോടുള്ളൊരീ പ്രണയം.
എങ്കിലും...!
തുടരുമീക്കാത്തിരുപ്പിനി-
നീയെന്നരികിലെത്തുവോളം..
അറിയില്ലതിനിനിയെത്ര ദൂരം കൂടി..
* -------------- *