അകലങ്ങളിലേക്ക്

ചായം പൂശിത്തിളങ്ങുന്ന
പുറംചട്ടക്കുള്ളിൽ
തുള വീണഹൃദയത്തിന്റെ
ശേഷിപ്പുകൾ ഒളിപ്പിച്ച്
എങ്ങോട്ടെന്നില്ലാത്ത
യാത്ര....
പുഞ്ചിരിയുടെ വർണ്ണക്കുപ്പായത്തിൽ
പൊതിഞ്ഞ്
പിഞ്ഞിക്കീറിയ മനസ്സിന്റ
തുന്നലുകൾ മറച്ച്...
വിരസമായ യാത്ര....
മഞ്ഞ ഇലകളും ചുള്ളിക്കമ്പുകളും
വീണു കിടക്കുന്ന
ഏതോ ഇടവഴികളിലൂടെ...
പായൽ വഴുക്കുന്ന വഴികളിലൂടെ...
ആടിത്തീർക്കേണ്ട ജീവിത വേഷങ്ങളുടെ
അർത്ഥശൂന്യതയും നെഞ്ചിലേറ്റി
അകലങ്ങളിലേക്ക്..
ഒരു ഏകാന്തയാത്ര...
മനസ്സിന്റെ മടക്കമല്ലാത്ത യാത്ര....
പിന്നെ ഓർമ്മകളുടെ
നിശ്ശബ്ദ സംഗീതവും...
ഈ വഴികൾ... ഇനിയെത്ര ദൂരം...