നിറം മങ്ങിയ ഓർമ്മകളുടെ ചിത്രത്തുണിയിൽ വീണ്ടും നിറങ്ങൾ കോരിയെറിഞ്ഞു; ചിതലരിച്ചുതുടങ്ങിയ എന്റെ ചിന്തകളിൽ ഒരുപിടി ഭൈഷജ്യവും; അഴുകിയകന്ന ഹൃദയഭിത്തികൾക്ക് കരുത്താവാൻ ആത്മവിശ്വാസത്തിന്റെ നാഡീഞരമ്പുകളും അതിൽ തുടിപ്പും. നന്ദി, കുറേക്കൂടി മുന്നോട്ട് പോകാനൊരു ഊർജ്ജമായി വന്നതിന്, നീ തരുന്ന വേദനയിലും ഞാൻ ആഗ്രഹിക്കുന്ന സ്നേഹമുണ്ട്. അതുകൊണ്ടാണ് ഇന്നും നീ എന്നിൽ സ്പന്ദിക്കുന്നത് .
നിൻ മൊഴിയിൽ ഞാനറിഞ്ഞ മൃദുല വികാരങ്ങളേക്കാൽ നിൻ സ്നേഹവായ്പിൽ എന്നിലുണർന്ന ഹൃദയവികാരങ്ങളെ ഞാൻ പ്രണയിക്കുന്നു...... അതാണു നീയെനിക്കെന്നും പ്രിയപെട്ടവളായതു.