മനസിന്റെ ആരവം തെല്ലൊന്നടങ്ങിയപ്പോൾ; വന്ന വഴിയിലെ കാഴ്ച്ചകൾ അവനോർത്തു. ആകാശം കെട്ടിപ്പിടിക്കാൻ ആർത്തിമൂത്തു നടന്ന ആ ദിനങ്ങളും. ഏവിടെയൊ വീണു കെട്ടുപൊയ തന്നിലേ സ്വാഭാവിക കഴിവുകളും, വിണ്ടുണങ്ങിയ ആ വഴികൾ സ്വന്തമക്കിയിരിക്കുന്നു. ഇടക്കിടെ തുറന്നുനോക്കിയ അഴുകിയ ഭാണ്ഡത്തിൽ ഒർമ്മകളുടെ ചില തുണ്ടുകൾ മത്രം. കൂട്ടിചേർത്തു വായിക്കാൻ ശ്രമിച്ചു പലതവണ; പൂർണതയില്ലാതായ ചില വരികൾ ചിരിച്ചു കാണിച്ച അപൂർവ നിമിഷങ്ങളിൽ അവനും ചേർന്നു കുലുങ്ങിച്ചിരിക്കാൻ... വിരളമായൊരിക്കൽ വീണുകിട്ടിയ വിശേഷദിനത്തിൽ വിരൽതൊട്ടെടുത്ത മൃദുലതയുടെ നിലയ്ക്കാത്ത തുടിതാളം മത്രം ഉയർന്നു നിന്നു അപ്പോളും...... അവിടെ നിന്നും വേണം ഇനി തുടങ്ങാൻ....