പഴന്തുണി

നിന്റെ ഭ്രാന്തമായ ചിന്താഗതികളോടെനിക്ക്‌ പ്രണയം തോന്നിയിരുന്നോ എന്നറിയില്ല ...

അക്ഷരങ്ങളിലൂടെന്നെ ആവാഹിക്കാനുള്ള നിന്റെ കഴിവിനെ നീ മനപ്പൂർവം നഷ്ടപ്പെടുത്തിയ അന്നുമുതൽ ഞാൻ സ്വയം നഷ്ടപ്പെടുന്നു എന്നൊരു തോന്നൽ...

മറ്റൊന്നിനോടും എനിക്കാകർഷണം തോന്നരുതെന്നു തീരുമാനിച്ചു നീ തീർത്ത കാന്തവലയത്തിനു ചുറ്റും കനമില്ലാത്തൊരു പട്ടംപോൽ ചുറ്റിതുടങ്ങി നാളേറെയായി...

വട്ടം കറങ്ങി തളരുമ്പോൾ പൊട്ടിതെറിക്കുന്നൊരുൽക്കപ്പോൾ നിന്ന് കത്തി എറിഞ്ഞു തീരുമൊരുനാളിങ്ങനെ...

ഉത്തരവാദിത്തങ്ങളുടെ കണക്കുപുസ്തകം
പറഞ്ഞു മനസിലാക്കാൻ ശ്രമിച്ചു നീ തളരാതിരിക്കാൻ നിന്നെ നഷ്ടപ്പെടുത്തിയ ഞാനാം "പഴന്തുണി"