ചിലരെപറ്റി ചിലതങ്ങനെ നീറും കിടന്നുള്ളിൽ. സ്വയമായ് പോലും ഉരുവിടാറില്ല മറു ചെവി കേട്ടാലോ എന്നുള്ള ചിന്തയാൽ. പലവട്ടമാലോചിച്ചു ഒന്നു മനസ്സുതുറന്നു പറഞ്ഞാൽ തീരില്ലേ എന്ന്.പക്ഷെ മറുവശത്തെ പ്രതികരണം എങ്ങനെയാവും
എന്നുറപ്പില്ലാത്ത കാരണത്താൽ വേണ്ടെന്നു വയ്ക്കുന്നതും പതിവായ്.
ആരും അറിയരുതെന്ന് പറയാനും തെറ്റാണെന്നറിഞ്ഞുകൊണ്ട് അത് ആവർത്തിക്കാനും ചിലർക്കെ കഴിയു.അതറിയാൻ നമ്മൾ ചിലപ്പോളൊരുപാട് വൈകിപ്പോവും.
അറിയുമ്പോളേക്കും നമുക്കുമേലാരോപിക്കപ്പെട്ട കുറ്റം ചോദ്യം ചെയ്യാൻപോലുമാകാതെ വേദനിപ്പിക്കുന്ന വാക്കുകളാൽ സ്ഥിതീകരിക്കപ്പെട്ടിരിക്കാം.
ഒരിക്കലും സ്വയം ന്യായീകരിക്കാൻ കഴിയാനാവാതെ പോയിരിക്കാം. ചിലർക്ക് മുന്നിൽ തർക്കിക്കുന്നതിനേക്കാൾ തോല്കുന്നതാണുത്തമം.
കള്ളം പലരീതിയിൽആവർത്തിച്ചാൽ സത്യമാവില്ലല്ലോ.എന്നാൽ സത്യം എന്നും സത്യമത്രെ. ഇന്നല്ലെങ്കിൽ ഒരുനാൾ അത് തിരിച്ചറിയും.
അന്ന് സ്വന്തം മനസാക്ഷിക്ക് മുന്നിൽ കുറ്റക്കാർ ആകാതിരിക്കുക. അല്ലെങ്കിൽ ഒപ്പം നിൽക്കാൻ മനഃസാക്ഷിപോലും ഉണ്ടാകില്ല. അന്നനുഭവിക്കാൻ പോകുന്ന ശ്വാസംമുട്ടൽ സ്വയം ഒടുക്കാൻ തക്കതാകും. സന്തോഷം പങ്കിടുക.... സങ്കടം സ്വയം അനുഭവിച്ചു ചെറുത്തു നിർത്തുക. ഇനി ഒരവസരം ഞാനായി തരില്ല നിനക്കെന്നെ തളർത്താൻ... എന്നൊരു മുന്നറിയിപ്പും കൊടുത്തു മുന്നോട്ടു തുടരുക.

"കൊടുക്കുന്നതത്രെ തിരികെ കിട്ടുന്നത്. അതിനിയിപ്പോൾ ചെറുപുഞ്ചിരി ആയാലും"