ചിന്തകളുടെ ലോകത്തു നിന്ന് ഉണർന്നപ്പോഴാണ് ഒരുകൂട്ടം ചോദ്യചിഹ്നങ്ങൾ കണ്ണിനു മുന്നിൽ നൃത്തം ചെയ്യുന്നു എന്ന ബോധ്യമുണ്ടായത്.ചോദ്യങ്ങളുടെ അതിപ്രസരം അവഗണിക്കാനായി ഒന്ന് തല ഉയർത്തി നോക്കി; മറുപടി നീരസ സ്വരത്തിലുള്ള ഒരു മൂളലിൽ മാത്രം ഒതുക്കി നടന്നകലാൻ മനസ്സ് വെമ്പുന്നുണ്ടായിരുന്നു, എങ്കിലും ഒന്ന് തിരിഞ്ഞു നോക്കി, അവഗണനയുടെ ചോദ്യ ചിഹ്നമൊരെണ്ണം തിരിച്ചങ്ങോട്ടും എയ്ത് അഹംഭാവത്തോടെ നടന്നു നീങ്ങി.