ഞാൻ സ്വയം ഒഴിഞ്ഞ ഇടങ്ങൾക്കു പകരമാവാൻ നിനക്ക് കഴിയും എന്ന് തോന്നുന്നുണ്ടോ ?
"കഴിയും എന്ന് സ്വയം പറഞ്ഞു വിശ്വസിപ്പിക്കാം,അതുമല്ലെങ്കിൽ അഭിനയിക്കാം "
നിന്നെ അത് സന്തോഷിപ്പിക്കുന്നു എങ്കിൽ എന്നെയും....
എന്റെ ഇടത്തിലേക്ക് കയറാനുള്ള നിന്റെ തുടർച്ചയായ ശ്രമം കാണുമ്പോൾ സഹതാപം തോന്നുന്നെനിക്കു.
അവിടേയ്ക്ക് സ്വയം അടിച്ചേൽപിക്കാൻ ശ്രമിക്കുമ്പോൾ തോന്നുന്ന മനോവ്യഥയെ നീയെങ്ങനെ സഹിക്കുന്നു?
സഹതാപമാണ് എനിക്ക് നിന്നോട്.
സ്നേഹം ഇപ്പോഴുമെന്നിൽ അവശേഷിക്കുന്നതിനാൽ ആവാം .
ഇടിച്ചു കയറി മടുപ്പു തോന്നി തുടങ്ങുമ്പോൾ വരൂ.
അന്നുമുണ്ടാകും അളവുകോലുകൾക്കു ഇടം നൽകാത്തൊരിടം എന്റെ മനസ്സിൽ.
നിനക്ക് തന്ന ഇടത്തിനു പകരം വേറെയൊരാളിനെ എനിക്ക് വേണ്ടാത്തതിനാൽ ഒഴിഞ്ഞു കിടക്കുമതെന്നും.
ആരും ആർക്കും പകരമാകാതെ
ചില ഒഴിഞ്ഞ ഇടങ്ങളുമായ്,
മനസ്സുകൾ കോട്ട കെട്ടി സൂക്ഷിച്ച് ഇങ്ങനെ എത്രയോ മനുഷ്യർ....
