അതേ, ഇഷ്ടങ്ങൾ അങ്ങനെയാണ്! ചിലപ്പോൾ ആർത്തിരമ്പിയടുക്കുന്ന തിരമാലകൾ പോലെ. മറ്റു ചിലപ്പോൾ കാഴ്ചകൾക്ക് മങ്ങലേൽപിക്കുന്ന കൊടുംകാറ്റായ്. ചില ഇഷ്ടങ്ങളെ നമ്മൾ രഹസ്യമായ് താലോലിക്കുമ്പോൾ മറ്റു ചില ഇഷ്ടങ്ങളെ നമ്മൾ പരസ്യമായ് സ്വന്തമാക്കുന്നു. ഒരിക്കലും സ്വന്തമാവില്ലെന്നറിഞ്ഞിട്ടും മോഹങ്ങളുടെ വെള്ളിനൂലുകളാൽ കെട്ടിവരിഞ്ഞ ചിലതുമുണ്ട്. മറ്റൊരാളുടേതാണെന്നറിഞ്ഞിട്ടും ഇഷ്ടപെടുന്നവ, ഒരിക്കലും തിരിച്ചു കിട്ടാതെ പതിരായ് പോകുന്ന എത്രയോ ഇഷ്ടങ്ങൾ...എങ്കിലും പല ഇഷ്ടങ്ങളെയും നമ്മൾ നഷ്ടപെടുത്തുമ്പോൾ .. പണ്ടെരിക്കൽ പ്രിയപ്പെട്ട കളിപ്പാവ നഷ്ടപെട്ടുപോയപ്പോൾ ആ ഇഷ്ടം ഏറെനാൾ മൗനദുഃഖമായുള്ളിലൊളിപ്പിച്ചു പുറമേ ചിരിച്ചതു പോലെ...... ഈ വേദനയുള്ള ചിരി ഒരുപക്ഷെ മറ്റൊരാൾക്ക് ഇഷ്ടമാണെങ്കിൽ അതിനെ നമുക്കും കൂടെ ഇഷ്ടപെട്ടുകൂടെ ...