അവൾക്കും സ്വപ്നങ്ങളുണ്ടായിരുന്നു. അതിൽ പലതും മറവിയുടെ ചതുപ്പിലാണ്ടുപോയിരിക്കുന്നു. പിന്നെ അതിജീവനത്തിന്റെ പരുക്കൻ വഴികളിലും അനുസരണത്തിന്റെ പൊതുനിലങ്ങളിലും പലരും ചവിട്ടിതേച്ച് ഇല്ലാതാക്കിയത്...... "അഡ്ജസ്റ്റ്മെന്റ്റുകളുടെ" അസ്ഥിത്തറയിൽ അടക്കം ചെയ്തിട്ടും ആരും അറിയാതെ മനസിൽ ഇന്നും തിരിതെളിക്കുന്ന ചിലത്... അങ്ങനെ കുറേയേറെ സുന്ദരസ്വപ്നങ്ങൾ. വിധിയെ പഴിച്ച് അടുക്കളയിൽ ഒടുങ്ങിത്തീരാൻ മനസ്സനുവദിക്കുന്നില്ല. കണ്ണീരൊപ്പിയും മൂക്ക് പിഴിഞ്ഞും പിഞ്ചിത്തീരാൻ സാരിത്തലപ്പ് എന്ത് പിഴച്ചു. പടച്ചവൻ പ്രകൃതിയിൽ അനുവദിച്ചിരിക്കുന്ന അന്തരങ്ങളെ അംഗീകരിക്കുന്നു. എങ്കിലും ഈ അടിമത്വം...അടിച്ചമർത്തൽ....അവഗണന!
ദൈവം സ്വപ്നം പകുത്തുകൊടുത്തപ്പോൾ സ്ത്രീക്കും പുരുഷനും തുല്യമായിരുന്നു.എന്നാൽ ഇന്നവളുടെ സ്വപ്നങ്ങളൊക്കെയും പുരുഷന്റെ സകലസ്ഖലനത്താലും ചീഞ്ഞുനാറുന്നു.
ചിന്തകൾ ഇടക്കൊക്കെ തിരിഞ്ഞുകൊത്താറുണ്ട്, മനസിനെ ഞെരുക്കാറുണ്ട്. തീരുമാനങ്ങൾ , പ്രതികരണങ്ങൾ, എന്തിന് പതിഞ്ഞ ഞരക്കങ്ങൾ പോലും ഇന്ന് പലരേയും അസ്വസ്ഥരാക്കുന്നു. ഇതിനിടയിൽ സ്വപ്നങ്ങൾക്കെന്തു പ്രസക്തി. മുഖം സുന്ദരമാക്കുന്ന ലാഘവത്തോടെ മനസും മിനുക്കാൻ കഴിഞ്ഞിരുന്നെങ്കിൽ എന്തു വിലകൊടുത്തും അത് ചെയ്യാമായിരുന്നു. എന്നാൽ അതിനുതകുന്നൊരു ലേപം ഇല്ലാതെ പോയി. തനിച്ചിരിക്കുന്ന ഇടവേളകൾ സുന്ദരമാക്കാൻ ഇടക്കൊക്കെ വന്നുപോയിരുന്ന ഓർമ്മകൾ പോലും ഇന്ന് പിശുക്കു കാണിക്കുന്നു. വിരസതയുടെ ദിനങ്ങൾ വല്ലാതങ്ങോട്ട് വലിഞ്ഞുമുറുക്കുന്നു. സ്വപ്നങ്ങളെ പിന്തുടർന്ന് ഇപ്പോളുള്ളതൊക്കെ ഇല്ലാതാക്കാനും ഇതൊക്കെ മതിയെന്നു വിചാരിച്ച് ശേഷിക്കുന്ന ആഗ്രഹങ്ങൾ വലിച്ചെറിയാനും വയ്യാത്ത വല്ലാത്തൊരവസ്ഥ. അറിയാനും ആശ്വസിപ്പിക്കാനും ആരെങ്കിലും ഒരാൾ?
ഇതിനിടയിൽ ഇന്നും അവളെ നിർത്തുന്നതൊരേയൊരു വിളിയാണ്.... അമ്മേയെന്നൊരു വിളി മാത്രം. അല്ലാതെ നിങ്ങൾ പരിഹസിക്കും പോലെ ഭയമല്ല....