
ആരെങ്കിലും എന്നെ ഒന്നു പുറകോട്ടു ചരടിട്ടു വലിച്ചിരുന്നെങ്കിൽ! വലിയലക്ഷ്യങ്ങൾ ഉണ്ടായിരുന്നു. ദീർഘവീക്ഷണം ഇല്ലതിരുന്നതുകൊണ്ടാവാം ദിശയറിയാതെ പറന്നു നടന്നു. എവിടോ തെറ്റിപോയെന്നെ തോന്നലൊഴിവാക്കാനെങ്കിലും എന്നെ എന്നിൽ മാത്രമൊന്നൊതുക്കി നിർത്തട്ടെ? അതും മുന്നിലൊരു ചോദ്യ ചിഹ്നമായ് മാറുന്നു. വേണമെന്നോ വേണ്ടായെന്നോയുള്ള തീരുമാനത്തിലുറച്ചുനിൽക്കാനെടുത്ത സമയം മനസ്സിലവശേഷിപ്പിച്ച ചോദ്യചിഹ്നങ്ങളോട് മറുപടി പറയാൻ സ്വയമൊരു തയാറെടുപ്പ് .സ്വയത്തിൽ നിന്ന് സ്വയത്തിലേക്ക് വഴിതിരിച്ചു, പരീക്ഷിച്ചു മടുത്തു തുടങ്ങി.എന്തൊക്കെയോ ആകാൻ ശ്രമിച്ചിരുന്നു; ഇപ്പോൾ അതും മടുത്തു. എവിടെ തുടങ്ങണം എന്നു തീരുമാനിക്കാൻ എടുത്തതു നിമിഷങ്ങൾ മാത്രമായിരുന്നു. എന്നാൽ എവിടെയവസാനിപ്പിക്കണം എന്നറിയാതെ വീർപ്പുമുട്ടുന്ന മനസ്സ്.
എപ്പോൾ? എന്തിനു? എങ്ങനെ? എവിടെ? ഇന്നിപ്പോൾ സ്വയവിചാരണയുടെ ഏകാന്ത കോടതിക്കുള്ളിലും ഒറ്റപ്പെട്ടു!!!!