കാലം കാത്തിരുപ്പുകളുടെ കഥ പറഞ്ഞു തുടങ്ങുമ്പോൾ..... കര കടലിനായും, കണ്ണ് കണ്ണുനീരിനായും, കവിൾ ചുംബനത്തിനായും കാത്തിരിക്കുന്നു. ഒരു കുറുപ്രാവ് ഇണക്കായി കുറുകിഞരങ്ങി കാത്തിരിക്കുന്ന കഥ ഇന്നു കൂടി ഞാൻ കേട്ടു. എന്നാൽ കാത്തിരുപ്പുകളിൽ ഏറ്റവും ആവേശവും അഹ്ളാദവും പകരുന്നത് ഒരു കടിഞ്ഞൂലിനായുള്ള സ്ത്രീയുടെ കാത്തിരുപ്പാണെന്ന് എനിക്ക് തോന്നുന്നു. സ്വന്തമെന്ന് പറയാനും സ്വന്ത രക്തത്തിൽ പിറന്ന ഒരു കുഞ്ഞിനെ മാറോടണക്കാനുമായുള്ള ഒരുവളുടെ കാത്തിരിപ്പോളം വരില്ല മറ്റൊന്നും. ഓരോ ദിനവും നിറമുള്ള ഓരോ പുതിയ സ്വപ്നങ്ങൾ, ഉദ്ദ്വേഗത്തിന്റെ നാളുകൾ..... ഉദരത്തിലെ ഓരോ തുടിപ്പുകളും, ലഘുവായ മർദ്ദനങ്ങളും സന്തോഷത്തോടെ സഹിച്ച് ആ ഒരു ദിനത്തിനായ് കാത്തിരിക്കുമ്പോൾ മനസ്സിൽ മറ്റൊന്നിനും സ്ഥാനമില്ല !!! തനിക്കു വേണ്ടെങ്കിലും തന്റെ കുഞ്ഞിനു വേണ്ടി ഉണ്ണുന്നവൾ, ഉറക്കമിലെങ്കിലും ഉദരത്തിൽ അവനെ ഉറക്കുന്നവൾ. ഒരു മനുഷ്യന് സഹിക്കാവുന്നതിലും അപ്പുറം വേദന ഒരുനാൾ ഉണ്ടെന്നറിയാവുന്ന അവൾ അതല്ല അതിനപ്പുറമുള്ള കൺമണിയുടെ നിഷ്കളങ്കമുഖമാണ് കാണുന്നത്, ഭാരം കാലുകളേ ബലഹീനമാക്കം എന്നാൽ അവയേ ശക്തിപ്പെടുത്തുന്നത് ആ പാൽ പുഞ്ചിരിയുടേ ഓർമ്മകളാണ്, ത്വക്കുകൾ വലിഞ്ഞ് മുറുകുമ്പോളും അവകാശിയുടെ സ്പർശ്ശനം മനസിനേ മൃദുവാക്കുന്നു, ശൂന്യത്തിൽ നിന്നും ഉരുത്തിരിയുന്ന തന്റെ പൊന്നോമനയ്ക്ക് ഉലകം വെട്ടിപ്പിടിക്കാൻ പോകും മുമ്പ് ഉദരം പകുത്ത് നല്കി അവൾ കാത്തിരിപ്പ് ആരംഭിക്കുന്നു .....പിന്നീട് ഒരു സമൂഹവും ഒരു ലോകവും അവളുടെ കാത്തിരിപ്പിന് പിന്തുണ പ്രഖ്യാപിക്കുന്നു ...ഒരു കുഞ്ഞിന്റെ ഉറക്കെയുളള കരച്ചിൽ ഉയരും വരെ !! ഇതിലും മനോഹരമായ മറ്റൊരു കാത്തിരുപ്പുണ്ടോ? ....